കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മയുടെ ക്രിസ്മസ് - പുതുവത്സരാഘോഷം ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര / മനാമ 

പ്രമുഖ ജീവകാരുണ്യ കലാസാംസ്‌കാരിക സംഘടനയായ കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മയുടെ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ മനാമയിലെ സുവൈഫിയ ഗാർഡനിൽ വെച്ച് സമുചിതമായി സംഘടിപ്പിച്ചു. പ്രസിഡന്റ് അൻവർ നിലമ്പൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി സുബിൻ ദാസ് സ്വാഗതം ആശംസിച്ചു.

മുൻ സെക്രട്ടറിമാരായ രാജേഷ് വി.കെ, മനു തറയ്യത്ത് എന്നിവരും മൊയ്തീൻ കുട്ടി, അബ്ദുൽ മൻഷീർ, മുഹമ്മദലി, ലേഡീസ് വിങ് പ്രസിഡന്റ് രേഷ്മ സുബിൻദാസ്, നീതു ലക്ഷ്മി, ജസ്ന അലി എന്നിവരും ചടങ്ങിൽ ആശംസകൾ നേർന്നു. ആഘോഷങ്ങളുടെ ഭാഗമായി മുൻ പ്രസിഡന്റ് ഷബീർ മുക്കൻ, വിവിധ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരെ ആദരിച്ചു. 'ദ വിൻഡോ ഓഫ് ട്രൂത്ത്' എന്ന പുസ്തകം രചിച്ച ചിൽഡ്രൻസ് വിങ് അംഗം അനീഖ അബ്ബാസിനും ചടങ്ങിൽ പ്രത്യേക ആദരവ് നൽകി.

റോഷൻ കരുവാരകുണ്ട് അവതരിപ്പിച്ച മെന്റലിസം ഷോയും ആർട്സ് വിങ് അംഗങ്ങളുടെ കലാപരിപാടികളും സാന്റാ ക്ലോസും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. എക്സിക്യൂട്ടീവ് അംഗങ്ങൾ വീടുകളിൽ തയ്യാറാക്കിയ നാടൻ വിഭവങ്ങളും ലൈവ് ബിബിക്യുവും ചടങ്ങിന്റെ മറ്റൊരു സവിശേഷതയായിരുന്നു. സാജിദ് കരുളായി, രജീഷ് ആർ.പി, ഷിംന കല്ലടി എന്നിവർ കോഓഡിനേറ്റർമാരായി പ്രവർത്തിച്ച പരിപാടിയിൽ ട്രഷറർ ഹാരിസ് ബാബു നന്ദി രേഖപ്പെടുത്തി. അറുപതോളം വരുന്ന സജീവ പ്രവർത്തകരും ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകി.

article-image

sff

You might also like

  • Lulu Exchange
  • Straight Forward

Most Viewed