ഗതാഗതക്കുരുക്കിന് പരിഹാരം; ബുസൈതീനിലെ പുതിയ ഫ്ലൈഓവർ തുറന്നു
പ്രദീപ് പുറവങ്കര/മനാമ
ബഹ്‌റൈനിലെ ബുസൈതീനിൽ ഷെയ്ഖ് ഈസ ബിൻ സൽമാൻ പാലത്തെയും അവന്യൂ 105 നെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ ഫ്ലൈഓവർ ഗതാഗതത്തിനായി തുറന്നു. ബഹ്‌റൈൻ വർക്സ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പുതിയ ഫ്ലൈഓവർ യാഥാർഥ്യമായതോടെ രണ്ട് മേഖലകളിലേക്കുമുള്ള വാഹനഗതാഗതം കൂടുതൽ സുഗമമാകും. എയർപോർട്ട് അവന്യൂവിൽ നിലവിലുള്ള കടുത്ത ഗതാഗതക്കുരുക്കിന് ഇതോടെ വലിയ പരിഹാരമാകുമെന്ന് അധികൃതർ വ്യക്തമാക്കി. നഗരത്തിലെ യാത്രാസമയം കുറയ്ക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി നടപ്പിലാക്കുന്ന വികസന പദ്ധതികളുടെ ഭാഗമായാണ് നിർമ്മാണം പൂർത്തിയാക്കിയത്.
dsdsds
