വയോധികർക്ക് സർക്കാർ സേവനങ്ങൾ വീട്ടിലെത്തും; 'ഔൻ+60' സംരംഭവുമായി ഷാർജ
ഷീബ വിജയൻ
ഷാർജ: 60 വയസ്സിന് മുകളിലുള്ളവർക്ക് സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ 'ഔൻ+60' (Aun+60) പദ്ധതിയുമായി ഷാർജ സാമ്പത്തിക വികസന വകുപ്പ്. ഓഫീസുകളിൽ നേരിട്ടെത്താതെ വാട്സ്ആപ്പ് നമ്പറിലൂടെയോ ലാൻഡ് ലൈൻ വഴിയോ ലൈസൻസ് പുതുക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് അപേക്ഷിക്കാം. സാങ്കേതിക വിദ്യ ഉപയോഗിക്കാൻ പ്രയാസമുള്ളവർക്കും യാത്ര ചെയ്യാൻ ബുദ്ധിമുട്ടുന്നവർക്കും ഉദ്യോഗസ്ഥർ നേരിട്ട് വീട്ടിലെത്തി നടപടികൾ പൂർത്തിയാക്കും. മുതിർന്ന പൗരന്മാർക്ക് മികച്ച പരിഗണന നൽകുക എന്ന ഷാർജ സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഈ നടപടി.
ASDADSADS
