സാംസ കിഡ്‌സ് വിംഗ് ചിൽഡ്രൻസ് ഡേ ആഘോഷിച്ചു
പ്രദീപ് പുറവങ്കര
മനാമ: സാംസ കിഡ്‌സ് വിംഗിന്റെ ആഭിമുഖ്യത്തിൽ ശിശുദിനം ഓൺലൈനായി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. നവംബർ 14 നടന്ന പരിപാടി കുട്ടികളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
കിഡ്‌സ് വിംഗ് ജോയിന്റ് സെക്രട്ടറി ഡൈന സോവിന്റെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച യോഗത്തിൽ കിഡ്‌സ് വിംഗ് പ്രസിഡൻ്റ് നാഥരൂപ് ഗണേഷ് അധ്യക്ഷത വഹിച്ചു. കിഡ്‌സ് വിംഗ് വൈസ് പ്രസിഡന്റ് ആൻവിയ സാബു ശിശുദിന സന്ദേശം അവതരിപ്പിച്ചു. തുടർന്ന് കിഡ്‌സ് വിംഗ് അംഗങ്ങളായ നേഹൽ, ഇനിയ, അർച്ചന, ആശ്വിൻ, റിക്സ, ദക്ഷ എന്നിവർ ഈ ദിവസത്തിൻ്റെ പ്രത്യേകതകളെക്കുറിച്ചും തങ്ങളുടെ ഭാവി സങ്കൽപ്പങ്ങളെക്കുറിച്ചും സംസാരിച്ചു.
സാംസ പ്രസിഡന്റ് റിയാസ്, സെക്രട്ടറി സോവിൻ, ട്രഷറർ സുനിൽ, കിഡ്‌സ് വിംഗ് കൺവീനർ മനീഷ്, ജോയിന്റ് കൺവീനർ ഇൻഷ, ലേഡീസ് വിംഗ് പ്രസിഡന്റ് അമ്പിളി തുടങ്ങിയവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു. കിഡ്‌സ് വിംഗ് അംഗം റിക്സ റിയാസ് നന്ദി രേഖപ്പെടുത്തി.
മ്ിേ്ി
