വി.വി.എം.-എസ്.പി.സി 2025 പരീക്ഷാഫലം പ്രഖ്യാപിച്ചു; ബഹ്‌റൈനിൽ 284 വിദ്യാർത്ഥികൾ ലെവൽ 2-ന് യോഗ്യത നേടി
പ്രദീപ് പുറവങ്കര
മനാമ:വിജ്ഞാന ഭാരതിയുമായി (VIBHA) സഹകരിച്ച് പ്രവർത്തിക്കുന്ന സയൻസ് ഇൻ്റർനാഷണൽ ഫോറം (എസ്.ഐ.എഫ്.) ബഹ്റൈൻ സംഘടിപ്പിച്ച വി.വി.എം.-എസ്.പി.സി 2025 പ്രാഥമിക തല പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. നവംബർ 8-ന് ഓൺലൈനായി നടന്ന പരീക്ഷയിൽ ബഹ്റൈനിലെ ഏഴ് സി.ബി.എസ്.ഇ. സ്കൂളുകളിൽ നിന്നായി 528 വിദ്യാർത്ഥികൾ പങ്കെടുത്തു. ഔദ്യോഗികമായി പരീക്ഷാഫലങ്ങൾ വി.വി.എം. പോർട്ടലിൽ ഇപ്പോൾ ലഭ്യമാണ്. ആകെ 284 വിദ്യാർത്ഥികളാണ് അടുത്ത ഘട്ടമായ ലെവൽ-2 പരീക്ഷയ്ക്ക് അർഹത നേടിയത്. യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ഇമെയിൽ മുഖാന്തിരം വ്യക്തിഗത അറിയിപ്പ് നൽകിയിട്ടുണ്ട്.
ലെവൽ-2 പരീക്ഷ 2025 നവംബർ 29-ന്, ബഹ്റൈൻ സമയം 2:30 പി.എം. മുതൽ 5:30 പി.എം. വരെ, ഓൺലൈൻ രീതിയിൽ നടത്തപ്പെടും.
അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയ എല്ലാ വിദ്യാർത്ഥികൾക്കും എസ്.ഐ.എഫ്. ബഹ്റൈൻ അഭിനന്ദനങ്ങൾ അറിയിച്ചു. ജി.സി.സി.യിലും
കൂടുതൽ വിവരങ്ങൾക്കോ അന്വേഷണങ്ങൾക്കോ, വിദ്യാർത്ഥികളും രക്ഷിതാക്കളും info@sifbahrain.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
േ്ിേി
