ബഹ്റൈൻ കനോലി നിലമ്പൂർ കൂട്ടായ്മയുടെ ഓണാഘോഷം ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര

മനാമ: ജീവകാരുണ്യ, കലാ, കായിക, സാംസ്‌കാരിക രംഗത്തെ ബഹ്‌റൈനിലെ പ്രമുഖ സംഘടനയായ കനോലി നിലമ്പൂർ കൂട്ടായ്മയുടെ വിപുലമായ ഓണാഘോഷ പരിപാടികൾ നടന്നു. വിപുലമായ ചടങ്ങിൽ അംഗങ്ങളുടെ പ്രവർത്തന മികവിനുള്ള ആദരവും ചിൽഡ്രൻസ് വിങിൻ്റെ സ്ഥാനാരോഹണവും സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി സുബിൻ ദാസ് സ്വാഗതം ആശംസിച്ച പരിപാടിയിൽ പ്രസിഡൻ്റ് അൻവർ നിലമ്പൂർ അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ഇന്ത്യൻ ക്ലബ് പ്രസിഡൻ്റ് ജോസഫ് ജോയ് ഉദ്ഘാടനം നിർവഹിച്ചു. ബി.എം.സി. ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, നടിയും സാമൂഹിക പ്രവർത്തകയുമായ കാത്തു സച്ചിൻദേവ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ചടങ്ങിന് തുടർച്ചയായി ചിൽഡ്രൻസ് വിങിൻ്റെ സ്ഥാനാരോഹണ ചടങ്ങും നടന്നു.

 

 

article-image

മുൻ ഭാരവാഹികളും നിലവിലെ അഡ്വൈസറി ബോർഡ് അംഗങ്ങളുമായ സലാം മമ്പാട്ടുമൂല, രാജേഷ് വി.കെ. ഉൾപ്പെടെയുള്ളവരെ മൊമന്റോ നൽകി ആദരിച്ചു. ലാലു ചെറുവോട്, ആഷിഫ് വടപുറം, റസാഖ് കരുളായി, വിജേഷ് ഉണ്ണിരാജൻ, സാജിദ് കരുളായി എന്നിവർ ഉൾപ്പെടെ സംഘടനയുടെ വിവിധ പ്രവർത്തനമേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച നിരവധി അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.

article-image

ട്രെഷറർ അനീസ് ബാബു, ലേഡീസ് വിങ് പ്രസിഡന്റ് രേഷ്മ സുബിൻ ദാസ്, സെക്രട്ടറി നീതു ലക്ഷ്മി, ട്രെഷറർ ജസ്‌ന അലി എന്നിവർ ആശംസകൾ നേർന്നു. ചിൽഡ്രൻസ് വിങ് പ്രസിഡൻ്റ് ഫാദിൽ അലി, സെക്രട്ടറി ആയിഷ സെബാ, ട്രെഷറർ കാശിനാഥ്‌ എന്നിവർ ശിശുദിനാശംസകളും നേർന്നു.

article-image

കനോലി ആർട്സ് വിങ്ങിൻ്റെയും ചിൽഡ്രൻസ് വിങ്ങിൻ്റെയും നേതൃത്വത്തിൽ കൈകൊട്ടി കളി, ഒപ്പന, നൃത്തം, ഗാനമേള എന്നിവയും വിശ്വകലാ സാംസ്കാരിക വേദിയുടെ തെയ്യം ഫ്യൂഷൻ ഡാൻസ്, പയ്യന്നൂർ ബോയ്സ് സിനിമാറ്റിക് ഡാൻസ് എന്നിവയും അരങ്ങേറി. സാമൂഹിക സംഘടനാ നേതാക്കളായ ബോബൻ ഇടിക്കുള, മോനി ഒടികണ്ടത്തിൽ, ഗഫൂർ കൈപ്പമംഗലം, ഇ.വി. രാജീവൻ, സയിദ് ഹനീഫ് ഉൾപ്പെടെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ സന്നിഹിതരായിരുന്നു.

article-image

ഭാരവാഹികളായ അദീബ് ഷരീഫ്, റമീസ് കാളികാവ്, ബഷീർ വടപുറം, ലേഡീസ് വിങ് ഭാരവാഹികളായ ജംഷിത കരിപ്പായി, അമ്പിളി രാജേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ കൺവീനർ സാജിദ് കരുളായി നന്ദി പറഞ്ഞു.

article-image

ംമനം

You might also like

  • Straight Forward

Most Viewed