ഡൽഹിയിലെ സ്ഫോടനം; ബഹ്‌റൈൻ ശക്തമായി അപലപിച്ചു


പ്രദീപ് പുറവങ്കര

മനാമ: ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലെ ചെങ്കോട്ട പരിസരത്തുണ്ടായ സ്ഫോടനത്തെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. നിരവധി പേരുടെ ജീവൻ നഷ്ടപ്പെടുകയും ഡസൻ കണക്കിന് നിരപരാധികൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.

ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും ഇന്ത്യൻ സർക്കാരിനും ജനതയ്ക്കും രാജ്യം അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ബഹ്‌റൈൻ ആശംസിച്ചു.

എല്ലാ തരത്തിലുമുള്ള അക്രമങ്ങൾക്കും തീവ്രവാദത്തിനും എതിരെ ബഹ്‌റൈൻ സ്വീകരിക്കുന്ന ഉറച്ചതും അചഞ്ചലവുമായ നിലപാട് പ്രസ്താവന ആവർത്തിച്ചു. ലോകമെമ്പാടുമുള്ള സാധാരണക്കാരുടെ സുരക്ഷയും സ്ഥിരതയും ഉയർത്തിപ്പിടിക്കുന്നതിൽ ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.

article-image

fvcfcdxcdfx

You might also like

  • Straight Forward

Most Viewed