ഐ.വൈ.സി.സി. ബഹ്‌റൈൻ ഓൺലൈൻ പ്രസംഗ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു


പ്രദീപ് പുറവങ്കര
മനാമ : മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഐ.വൈ.സി.സി. ബഹ്‌റൈൻ സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഗാന്ധിയൻ ആശയങ്ങളുടെ കാലിക പ്രസക്തി മുൻനിർത്തി നടന്ന മത്സരത്തിൽ, സബ് ജൂനിയർ വിഭാഗത്തിൽ ഫാത്തിമ അനസും, ജൂനിയർ വിഭാഗത്തിൽ റിയ ആയിഷയും, സീനിയർ വിഭാഗത്തിൽ രാജി രാജേഷും വിജയികളായി. സത്യം, അഹിംസ തുടങ്ങിയ ഗാന്ധിജിയുടെ ഉദാത്തമായ ചിന്തകൾക്ക് ഇന്നത്തെ ലോകത്ത് എത്രമാത്രം പ്രസക്തിയുണ്ടെന്ന് വിളിച്ചോതുന്നതായിരുന്നു മത്സരാർത്ഥികളുടെ പ്രസംഗങ്ങൾ. വിജയികളെ ഐ.വൈ.സി.സി. ബഹ്‌റൈൻ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെൻസി ഗനിയുഡ്, പ്രോഗ്രാം കോഡിനേറ്റർമാരായ അനസ് റഹീം, ജമീൽ കണ്ണൂർ എന്നിവർക്കൊപ്പം ദേശീയ കോർ കമ്മിറ്റിയും അഭിനന്ദിച്ചു.

article-image

dfsdfsdsd

You might also like

  • Straight Forward

Most Viewed