കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവവിദ്യാർഥികൾ ഓണാഘോഷം സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവവിദ്യാർഥികളുടെ ബഹ്‌റൈനിലെ കൂട്ടായ്മയുടെ ഓണാഘോഷം ‘ഓണം വൈബ്‌സ് 2025’ ജുഫൈർ പ്രീമിയർ ഹോട്ടലിൽവെച്ച് നടന്നു. കോളജ് അലുമ്നി യൂനിയൻ ജനറൽ സെക്രട്ടറി രജിത സുനിൽ സ്വാഗതം പറഞ്ഞു. ചെയർമാൻ പ്രജി അധ്യക്ഷതവഹിച്ചു. ഫൈൻ ആർട്സ് സെക്രട്ടറി ജിജു, ജനറൽ ക്യാപ്റ്റൻ സുനിൽ, മെംബർഷിപ് സെക്രട്ടറി ജിതേഷ്, സോഷ്യൽ സർവിസ് കൗൺസിലർ അരവിന്ദ്, പ്രിയേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
അലുമ്നി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെ വ്യത്യസ്തായ കലാപരിപാടികൾ, ഓണക്കളികൾ, മത്സരങ്ങൾ, എന്നിവ ചടങ്ങിന് മാറ്റു കൂട്ടി, വിഭവസമൃദ്ധമായ ഓണസദ്യയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.
sdfsf