വിജയദശമി ദിനത്തിൽ വിദ്യാരംഭ ചടങ്ങ് സംഘടിപ്പിച്ച് ബഹ്റൈനിലെ വിവിധ സംഘടനകൾ


പ്രദീപ് പുറവങ്കര

മനാമ I വിജയദശമി ദിനത്തോടനുബന്ധിച്ച് ബഹ്റൈനിലെ വിവിധ സംഘടനകൾ വിദ്യാരംഭ ചടങ്ങ് സംഘടിപ്പിച്ചു. നിരവധി പേർ കുട്ടികളെ എഴുത്തിനിരുത്താനായി വിവിധ കേന്ദ്രങ്ങളിൽ എത്തിചേർന്നു. ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന വിദ്യാരംഭ ചടങ്ങുകൾക്ക് ദിവ്യ എസ് അയ്യർ നേതൃത്വം നൽകി. ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ കേരള ഗവൺമെൻറ് പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ രാജു നാരായണ സ്വാമി ഐ എ.എസ് ആണ് കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയത്. ശ്രീ നാരായണ കൾച്ചറൽ സെന്ററിൽ പി പി സുരേഷും, ഇന്ത്യൻ പെർഫോർമിങ്ങ് ആർട്സിൽ ഡോ കെ എസ് മേനോനും, കലാകേന്ദ്രയിൽ വിദ്യാധരൻ മാസ്റ്ററും വിദ്യാരംഭ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

 

article-image

കലാകേന്ദ്ര വിദ്യാരംഭം

article-image

ഗുരുദേവ വിദ്യാരംഭം

article-image

എസ്എൻസിഎസ് വിദ്യാരംഭം

article-image

ഐഐപിഎ വിദ്യാരംഭം

article-image

asdsadsa

You might also like

Most Viewed