'ഗാന്ധി കാലഘട്ടത്തിന്റെ പ്രസക്തി': ഐ.വൈ.സി.സി ബഹ്‌റൈൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു


പ്രദീപ് പുറവങ്കര

മനാമ I ഐ.വൈ.സി.സി ബഹ്‌റൈൻ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് 'ഗാന്ധി കാലഘട്ടത്തിന്റെ പ്രസക്തി' എന്ന വിഷയത്തിൽ ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 7 വയസ്സു മുതൽ 15 വയസ്സു വരെ (കാറ്റഗറി 1), 15 വയസ്സിന് മുകളിൽ (കാറ്റഗറി 2) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. മത്സരാർത്ഥികൾ റെക്കോർഡ് ചെയ്ത, 10 മിനിറ്റിൽ കവിയാത്ത പ്രസംഗ വീഡിയോകൾ ബഹ്‌റൈൻ പ്രവാസികളായ മലയാളികൾ ഒക്ടോബർ 7, വൈകിട്ട് 8.00 മണിക്ക് മുൻപായി 33874100, 66682385 എന്നീ വാട്ട്‌സ്ആപ്പ് നമ്പറുകളിലേക്ക് അയക്കണം.

ഗാന്ധിയൻ ആശയങ്ങളെക്കുറിച്ച് യുവതലമുറയിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ മത്സരത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്‌, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെൻസി ഗനിയുഡ് അറിയിച്ചു.

article-image

aasasas

You might also like

Most Viewed