പ്രവാസി ഐ.ഡി. കാർഡ് അംഗത്വ നടപടികൾ കൂടുതൽ എളുപ്പമാക്കി നോർക്ക റൂട്ട്സ്

പ്രദീപ് പുറവങ്കര
മനാമ I പ്രവാസി ഐ.ഡി. കാർഡ് അംഗത്വ നടപടികൾ കൂടുതൽ എളുപ്പമാക്കി നോർക്ക റൂട്ട്സ്. പുതിയ കാർഡ് എടുക്കുന്നതിനും പുതുക്കുന്നതിനും ഇനിമുതൽ വാട്സ്ആപ്പ് വെരിഫിക്കേഷൻ വഴി സാധിക്കും. നേരത്തെ മെയിൽ വഴിയും നാട്ടിലെ മൊബൈൽ നമ്പർ വഴിയുമായിരുന്നു വെരിഫിക്കേഷൻ നടന്നിരുന്നത്. ഇതിനുപകരം വാട്സ്ആപ്പ് സംവിധാനം ഏർപ്പെടുത്തിയത് നിരവധി പ്രവാസികൾക്ക് സഹായകമാകും. നോർക്ക സി.ഇ.ഒ അജിത് കൊളാശേരി കഴിഞ്ഞ ദിവസം ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരുമായി നടത്തിയ ഓൺലൈൻ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ, ഐഡി കാർഡ് അംഗത്വത്തിന് ആധാർകാർഡ് വിവരങ്ങൾ നൽകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെബ്സൈറ്റിൽനിന്ന് ആധാർ വിവരങ്ങൾ ആവശ്യപ്പെടുന്ന കോളം ഒഴിവാക്കിയിട്ടുണ്ട്. ഇതുകൂടാതെ കെ.എം.സി.സി ആവശ്യപ്പെട്ട കാര്യങ്ങളിൽ ഉൾപ്പെട്ട അംഗത്വ കാലപരിധിയും കുറച്ചിട്ടുണ്ട്. നേരത്തെ രണ്ടുമാസമെടുത്തിരുന്ന അംഗ്വത്വ കാലപരിധിയാണ് രണ്ടു ദിവസമായി കുറച്ചത്. കെ.എം.സി.സിയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് എ.പി. ഫൈസൽ, സെക്രട്ടറി കൊട്ടപ്പള്ളി ഫൈസൽ എന്നിവരാണ് ചർച്ചയിൽ
9IO0IO0IO