ഹെൽപ് ആൻഡ് ഡ്രിങ്ക്' പദ്ധതിയുടെ പതിനൊന്നാം പതിപ്പ് സമാപിച്ചു

പ്രദീപ് പുറവങ്കര
മനാമ I വേനൽകാലത്ത് പുറം ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സഹായമെത്തിക്കുന്നതിനായി ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം നടത്തിവന്ന 'ഹെൽപ് ആൻഡ് ഡ്രിങ്ക്' പദ്ധതിയുടെ പതിനൊന്നാം പതിപ്പ് വിജയകരമായി സമാപിച്ചു. വിവിധ മന്ത്രാലയങ്ങളുടെയും യൂനിയനുകളുടെയും സഹകരണത്തോടെയാണ് ഇത്തവണത്തെ പരിപാടി സംഘടിപ്പിച്ചത്. ബഹ്‌റൈൻ ഫ്രീ ലേബർ യൂനിയൻ ഫെഡറേഷൻ വൈസ് പ്രസിഡന്റുമാരായ അഹമ്മദ് അകീൽ ഫഖീഹി, സാറ അൽ നായ്മി എന്നിവരും ലേബർ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ഫിലിപ്പീൻസ്, തായ്‌ലൻഡ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലെ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. പദ്ധതിയിലുടനീളം സഹകരിച്ച എല്ലാവർക്കും മലയാളി ബിസിനസ് ഫോറം സേവനവിഭാഗത്തിന് വേണ്ടി ജനറൽ സെക്രട്ടറി ബഷീർ അമ്പലായി നന്ദി അറിയിച്ചു.
CDSDSADS