ബഹ്‌റൈൻ കിരീടാവകാശിയും ജപ്പാൻ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി.

പ്രദീപ് പുറവങ്കര
മനാമ I ജപ്പാനിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും, തന്ത്രപരമായ പങ്കാളിത്തം കൂടുതൽ വിപുലമാക്കാൻ ധാരണയാവുകയും ചെയ്തു. ഇരു രാജ്യങ്ങളിലെയും ഭരണാധികാരികളുടെ പിന്തുണയോടെ ബന്ധം കൂടുതൽ ദൃഢമാകുന്നതിൽ കിരീടാവകാശി സംതൃപ്തി രേഖപ്പെടുത്തി. സാമ്പത്തിക, സാങ്കേതിക, സാംസ്കാരിക മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനും കൂടിക്കാഴ്ചയിൽ ഊന്നൽ നൽകി. വിവിധ മേഖലകളിൽ സഹകരണം ലക്ഷ്യമിട്ട് നിരവധി ധാരണാപത്രങ്ങളും ഇരുവരും ഒപ്പുവെച്ചു. ഇതോടൊപ്പം ജപ്പാനിലെ ഒസാക്കയിൽ നടന്ന എക്സ്പോ 2025ൽ ബഹ്റൈൻ പോലീസ് ബാൻഡിന്റെ പ്രകടനം ശ്രദ്ധേയമായി. ആഭ്യന്തര മന്ത്രി ലെഫ്റ്റനന്റ് ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നിർദേശങ്ങൾക്കനുസരിച്ചാണ് ബാൻഡ് ഈ അന്താരാഷ്ട്ര വേദിയിൽ പങ്കെടുത്തത്.
ASCADSCSAD