സ്കൂളുകളിൽ അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ് സേവനം തേടാൻ നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രാലയം


പ്രദീപ് പുറവങ്കര

മനാമ I സ്കൂളുകളിൽ അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ് സേവനം തേടാൻ നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രാലയം. പുതിയ അധ്യയനവർഷത്തേക്കുള്ള സർക്കുലറിലാണ് വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ നിർദേശം നൽകിയത്.
ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ഗുരുതരമായ മുറിവുകൾ, ശ്വാസംമുട്ടൽ, ബോധക്ഷയം, ഒടിവുകൾ, ഉയരത്തിൽനിന്നുള്ള വീഴ്ച, ഗുരുതരമായ പൊള്ളൽ, സ്കൂളിൽ പ്രസവം, മരണം, ഗുരുതരമായ അലർജി എന്നിങ്ങനെ 12 അടിയന്തര സാഹചര്യങ്ങളിൽ ഉടൻതന്നെ ആംബുലൻസ് വിളിക്കണമെന്നും മന്ത്രാലയം നിർദേശിക്കുന്നു.ഇതുമായി ബന്ധപ്പെട്ട് ഓരോ സ്കൂളിലും പരിശീലനം ലഭിച്ച അധ്യാപകരും ജീവനക്കാരും ഉൾപ്പെട്ട ഒരു ആഭ്യന്തര എമർജൻസി ടീം രൂപീകരിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. രക്ഷിതാക്കൾ സ്ഥലത്തില്ലെങ്കിൽ, ഒരു ജീവനക്കാരൻ പരിക്കേറ്റ വ്യക്തിയെ ആശുപത്രിയിലേക്ക് അനുഗമിക്കുകയും, രക്ഷിതാക്കളുമായി ബന്ധപ്പെട്ട് വിവരങ്ങൾ യഥാസമയം അറിയിക്കുകയും വേണം.

article-image

DDCDAADESS

You might also like

  • Lulu Exchange
  • Straight Forward

Most Viewed