ഒപ്പമുള്ള സഹപ്രവർത്തകയുടെ കണ്ണുനീരിന് ഒരു വിലയുമില്ലേ? ഇതാണോ സംഘടനയുടെ ചാരിറ്റി? ‘അമ്മ’ക്കെതിരെ രൂക്ഷ വിമർശനവുമായി മല്ലിക സുകുമാരൻ
ഷീബ വിജയ൯
നടി ആക്രമിക്കപ്പെട്ട കേസിൽ താരസംഘടനയായ 'അമ്മ'ക്കെതിരേ രൂക്ഷവിമർശനവുമായി നടി മല്ലിക സുകുമാരൻ രംഗത്തെത്തി. കേസുമായി ബന്ധപ്പെട്ട് താൻ നേരിട്ട ബുദ്ധിമുട്ടുകൾ അതിജീവിത തുറന്നുപറഞ്ഞതിന് തൊട്ടടുത്ത ദിവസം അമ്മ ഐ.എഫ്.എഫ്.കെ. ഡെലിഗേറ്റുകൾക്കായി പാർട്ടി സംഘടിപ്പിച്ചതാണ് മല്ലിക സുകുമാരനെ ചൊടിപ്പിച്ചത്. "ഒപ്പമുള്ള സഹപ്രവർത്തകയുടെ കണ്ണുനീരിന് ഇവർക്ക് ഒരു വിലയുമില്ലേ? അമ്മയുടെ ചരിത്രം തിരുത്തിക്കുറിക്കാൻ ഫിലിം ഫെസ്റ്റിവൽ ഡെലിഗേറ്റ്‌സിന് പാർട്ടി കൊടുക്കണം പോലും. ഇതാണോ സംഘടനയുടെ ചാരിറ്റി? ഇന്നു തന്നെ വേണമായിരുന്നോ?" എന്ന് അവർ ചോദിച്ചു.
"നീതിന്യായ വ്യവസ്ഥിതിയും ഈ സമൂഹവും അതിജീവിത എന്ന് വിളിച്ചു. സ്വയം അതിജീവിതയായി എട്ടുവർഷക്കാലം ജീവിച്ചു കാണിച്ചു. ഇന്നലെ ആദ്യമായി ഞാനാണ് അതിജീവിത എന്ന് പറഞ്ഞു സ്വന്തം പേരിൽ ഒരു മനോവിഷമം തുറന്നെഴുതി. ഞങ്ങൾ ഞങ്ങളുടെ കോളിഗിന് വേണ്ടി ഒറ്റക്കെട്ടായി നിൽക്കും എന്ന് കൊട്ടിഘോഷിച്ച സ്ത്രീകൾ ഭരിക്കുന്ന സംഘടന എന്താണ് കാണിച്ചത്" എന്നും മല്ലിക വിമർശിച്ചു. കാര്യങ്ങൾ പറയുന്നവരെ അകറ്റി നിർത്തി, ഉള്ള വില കളയാതെ നോക്കുക എന്നും അവർ കൂട്ടിച്ചേർത്തു.
DFFDDF
