‘സമന്വയം 25’ കലാസാംസ്‌കാരിക പരിപാടിക്ക് തുടക്കം

പ്രദീപ് പുറവങ്കര
മനാമ I കലയിലൂടെ ഹൃദയങ്ങളിലേക്ക് എന്ന മുദ്രാവാക്യത്തോടെ നൗക ബഹ്‌റൈൻ നടത്തുന്ന മൂന്നുമാസം നീണ്ടുനിൽക്കുന്ന സമന്വയം 25 എന്ന കലാസാംസ്‌കാരിക പരിപാടി, സാമൂഹിക പ്രവർത്തക കാത്തു സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. നൗക ബഹ്‌റൈൻ സെക്രട്ടറി അശ്വതി മിഥുൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ ബിനുകുമാർ കൈനാട്ടി അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് കൈതരാത്ത്, മിനി മാത്യു, ഹേമ വിശ്വംഭരൻ, യു.കെ. ബാലൻ, ഇ.വി രാജീവൻ എന്നിവർ സംസാരിച്ചു. രാജി ഉണ്ണികൃഷ്ണൻ മോഡറേറ്റർ ആയി നടന്ന പ്രവാസലോകത്തെ പെണ്ണനുഭവങ്ങൾ എന്ന ടോക് ഷോയും നടന്നു. സിനി ബിനുകുമാർ നന്ദി രേഖപ്പെടുത്തി.
ADSWASWASW