ബഹ്റൈനിലെ ട്രാഫിക്ക് നിയമങ്ങൾ കർശനമാക്കി അധികൃതർ


പ്രദീപ് പുറവങ്കര

മനാമ l ബഹ്റൈനിലെ ട്രാഫിക്ക് നിയമങ്ങൾ കർശനമാക്കി അധികൃതർ. പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ നൽകിയ നിർദേശങ്ങൾക്ക് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ അംഗീകാരം നൽകിയതോടെയാണ് പുതിയ ട്രാഫിക്ക് നിയമങ്ങൾ പ്രാബല്യത്തിൽ വന്നത്. ഇത് പ്രകാരം ചുവപ്പ് സിഗ്നൽ തെറ്റിച്ചാൽ ആറ് മാസം വരെ തടവും, 200 മുതൽ 1000 ദിനാർ വരെ പിഴയും ലഭിക്കും. ഇങ്ങിനെയുള്ള കേസുകളിൽ അപകടം ഉണ്ടായി മരണം സംഭവിച്ചാൽ രണ്ട് മുതൽ അഞ്ച് വർഷം വരെ ത‌ടവ് ശിക്ഷയും, രണ്ടായിരം ദിനാർ മുതൽ ആറായിരം ദിനാർ വരെ പിഴയും ശിക്ഷയായി ലഭിക്കും.

തിരക്കുള്ള സ്ഥലങ്ങളിലെ അമിതവേഗതയ്ക്ക് 50 മുതൽ 100 ദിനാർ വരെ പിഴ ലഭിക്കും. സ്വത്തിന് കേടുപാടുകൾ വന്നാൽ മൂന്ന് മാസം മുതൽ ഒരു വർഷം വരെ തടവും 1000 മുതൽ 3000 ദിനാർ വരെ പിഴയുമാണ് ശിക്ഷ. മദ്യപിച്ചോ മറ്റ് ലഹരി വസ്തുക്കൾ ഉപയോഗിച്ചോ വാഹനമോടിക്കുന്നവർക്ക് രണ്ട് മാസം മുതൽ ഒരു വർഷം വരെ തടവും, 1000 മുതൽ 2000 ദിനാർ വരെ പിഴയും ലഭിക്കാം. ഇത് കൂടാതെ ഡ്രൈവിങ്ങ് ലൈസൻസ് സസ്പെൻഷനുമുണ്ടാകും. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടായി മരണം സംഭവിക്കുകയാണെങ്കിൽ രണ്ട് മുതൽ ഏഴ് വർഷം വരെ തടവും 3000 മുതൽ 10000 ദിനാർ വരെ പിഴയുമായി ശിക്ഷ ഉയരും. പൊതുമര്യാദയ്ക്ക് നിരക്കാത്ത സ്റ്റിക്കറുകളോ പരസ്യമോ വാഹനത്തിൽ പതിപ്പിച്ചാൽ 100 ദിനാർ വരെ പിഴയടക്കേണ്ടി വരും.

സ്പീഡ് മുന്നറിയിപ്പുകൾ അവഗണിച്ച് വേഗത കൂട്ടിയാൽ ഒരു മാസം മുതൽ ഒരു വർഷം വരെ ജയിൽ ശിക്ഷയും, 3000 ദിനാർ വരെ പിഴയും ലഭിക്കും. നിയമലംഘനം തുടർന്നാൽ പിഴ സംഖ്യ ഇരട്ടിയാകും. വിവിധ നിയമലംഘനങ്ങൾ ഒന്നിച്ചുവരികയാണെങ്കിൽ പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നും ട്രാഫിക്ക് അധികൃതർ വ്യക്തമാക്കി.

article-image

്േിേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed