വിദേശ തൊഴിലാളികൾക്ക് ഒരു തൊഴിലുടമയിൽനിന്ന് മറ്റൊരാളിലേക്ക് മാറുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ വിശദീകരിച്ച് എൽഎംആർഎ


പ്രദീപ് പുറവങ്കര

മനാമ l വിദേശ തൊഴിലാളികൾക്ക് ഒരു തൊഴിലുടമയിൽനിന്ന് മറ്റൊരാളിലേക്ക് മാറുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ വിശദീകരിച്ച് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി. ഇത് പ്രകാരം പുതിയ തൊഴിലുടമയാണ് തൊഴിൽ മാറ്റത്തിനുള്ള അപേക്ഷ എക്സ്പാട്രിയേറ്റ് മാനേജ്മെന്റ് സിസ്റ്റം വഴി സമർപ്പിക്കേണ്ടത്. നിലവിലെ തൊഴിലുടമക്ക് ജീവനക്കാരൻ രേഖമൂലമുള്ള രാജിക്കത്ത് നൽകിയിട്ടുണ്ട് എന്നതിന്റെ തെളിവ് നിർബന്ധമാണ്.

അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ, എൽ.എം.ആർ.എയും മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങളും ഇത് പരിശോധിക്കുകയും നിലവിലെ തൊഴിലുടമയുടെ അംഗീകാരത്തിനായി അയക്കുകയും ചെയ്യും. ഒരു തൊഴിലാളി നിലവിലെ തൊഴിലുടമയുടെ കീഴിൽ ഒരു വർഷത്തിൽ താഴെയാണ് ജോലി ചെയ്തതെങ്കിൽ, തൊഴിൽ മാറ്റത്തിനുള്ള അപേക്ഷ അംഗീകരിക്കാനോ നിരസിക്കാനോ തൊഴിലുടമയ്ക്ക് അധികാരമുണ്ട്. എന്നാൽ, തൊഴിലാളി ഒരുവർഷത്തിൽ കൂടുതൽ സേവനം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ, തൊഴിലുടമക്ക് ഈ മാറ്റം തടയാൻ കഴിയില്ല. എങ്കിലും, നിയമമനുസരിച്ച് നോട്ടീസ് പിരീഡ് നിശ്ചയിക്കാൻ അവർക്ക് അനുമതിയുണ്ട്.

ഇത് സാധാരണയായി 30 ദിവസമാണ്, കരാറിനെ ആശ്രയിച്ച് 90 ദിവസം വരെയാകാം. എല്ലാ അനുമതികളും ലഭിച്ചാൽ വിദേശതൊഴിലാളിക്ക് പുതിയ തൊഴിലുടമയുടെ കീഴിൽ ജോലിയിൽ പ്രവേശിക്കാവുന്നതാണ്.

article-image

്ി്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed