ബഹ്റൈൻ കേരളീയ സമാജം കുട്ടികളുടെ വിഭാഗത്തിന്റെ സ്ഥാനാരോഹണപരിപാടി നാളെ; മുഖ്യാതിഥി സംവിധായകൻ കമൽ

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈൻ കേരളീയ സമാജം കുട്ടികളുടെ വിഭാഗത്തിന്റെ സ്ഥാനാരോഹണപരിപാടി നാളെ വൈകീട്ട് എട്ട് മണി മുതൽ സമാജം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ കമൽ മുഖ്യാതിഥിയായി പങ്കെടുക്കും. പരിപാടിയിൽ ഫിറോസ് തിരുവത്ര രചനയും ഹരീഷ് മേനോൻ സംവിധാനവും നിർവഹിച്ച കുട്ടികളുടെ നാടകം ‘ലിറ്റിൽ പുൽഗ’ അവതരിപ്പിക്കും.
കേരളീയ സമാജം വൈസ് പ്രസിഡന്‍റ് ദിലീഷ് കുമാറിന്റെ മേൽനോട്ടത്തിൽ നടക്കുന്ന പരിപാടിയുടെ കൺവീനർ അഭിലാഷ് വെള്ളുക്കൈ ആണ്. പരിപാടിയിൽ പ്രവേശനം തികച്ചും സൗജന്യമാണെന്നും എല്ലാവരെയും ഇതിലേയ്ക്ക് ക്ഷണിക്കുന്നതായും പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33500439 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
cxbcb