നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് ഒരാൾക്ക് ഗുരുതരമായ പരിക്ക്

പ്രദീപ് പുറവങ്കര
മനാമ l കിങ്ങ് ഫൈസൽ ഹൈവെയിൽ നിന്ന് അൽ ഫത്തേഹ് ഹൈവെയിലേയ്ക്ക് നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് ഒരാൾക്ക് ഗുരുതരമായ പരിക്ക്. 35 വയസ് പ്രായമുള്ള ഏഷ്യൻ പൗരനാണ് പരിക്കേറ്റത്. ഇന്നലെയാണ് സംഭവം നടന്നത്.
സംഭവം നടന്നയുടനെ തന്നെ ട്രാഫിക്ക് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ട്രാഫിക്ക് അധികൃതർ അറിയിച്ചു.
dsfgdg