വിമാനയാത്രക്കിടയിൽ നെഞ്ചുവേദന; ബഹ്‌റൈനിൽ ഇറങ്ങിയ മലയാളി യാത്രക്കാരൻ മരണപ്പെട്ടു

പ്രദീപ് പുറവങ്കര
മനാമ I കണ്ണൂരിൽ നിന്ന് കുവൈത്തിലേയ്ക്ക് യാത്ര തിരിച്ച എയർ ഇന്ത്യ എക്സ്പ്രസിന്റെ IX 493 വിമാനത്തിലെ യാത്രക്കാരനും, കാസർഗോഡ് നീലേശ്വരം സ്വദേശിയുമായ അബ്ദുൽ സലാം (65) ബഹ്‌റൈനിലെ കിംഗ് ഹമദ് ആശുപത്രിയിൽ വെച്ച് നിര്യാതനായി.
യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന്, വിമാനം വഴിതിരിച്ച് വിട്ട് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. ഉടൻതന്നെ അദ്ദേഹത്തെ കിംഗ് ഹമദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബ്ദുൽ സലാമിനൊപ്പം യാത്ര ചെയ്തിരുന്ന ഒരു ബന്ധുവും ബഹ്‌റൈനിൽ വിമാനത്തിൽ നിന്നിറങ്ങിയിരുന്നു.
aa