സെർബിയ ഓപ്പൺ 2025-ൽ പങ്കെടുത്ത് അർജുൻ ചെസ് അക്കാദമിയിലെ യുവപ്രതിഭകൾ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ലോകോത്തര നിലവാരമുള്ള ചെസ് ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരം നൽകി അർജുൻ ചെസ് അക്കാദമി. വാർഷിക വേനൽക്കാല എക്സ്പോഷർ ട്രിപ്പിന്റെ ഭാഗമായി, അക്കാദമിയിലെ നാല് വിദ്യാർത്ഥികളാണ് സെർബിയയിലെ ബെൽഗ്രേഡിൽ നടന്ന പ്രശസ്തമായ സെർബിയ ഓപ്പൺ 2025 ചെസ് ടൂർണമെന്റിൽ പങ്കെടുക്കാൻ എത്തിയത്. ജൂലൈ 14 മുതൽ 24 വരെയാണ് ഈ മത്സരം നടക്കുന്നത്.

article-image

ബഹ്‌റൈനിൽ നിന്നുള്ള വിദ്യാർത്ഥികളായ നവനീത് ശ്രീകാന്ത്, മൈക്കിൾ വിവേക് ജോസഫ്, ഗബ്രിയേൽ വിവേക് ജോസഫ്, അർണവ് സിംഗ് ദിവാൻ എന്നിവർക്കൊപ്പം ചെസ്സ് പരിശീലകനും അക്കാദമി ഡയറക്ടറുമായ അർജുൻ കാക്കടത്തും കൂടെയുണ്ട്.

article-image

ലോകോത്തര നിലവാരമുള്ള ഒരു ചെസ് ടൂർണമെന്റിൽ മത്സരിക്കാനും അന്താരാഷ്ട്ര കളിക്കാർക്കെതിരെ കളിച്ചുകൊണ്ട് വിലപ്പെട്ട അനുഭവം നേടാനും ഉന്നത നിലവാരമുള്ള മത്സരങ്ങളുടെ അന്തരീക്ഷം മനസ്സിലാക്കാനും ഈ അസാധാരണ അവസരം വിദ്യാർത്ഥികളെ സഹായിക്കുന്നുണ്ടെന്ന് അർജ്ജുൻ കക്കാടത്ത് പറഞ്ഞു. ഇത്തരം അനുഭവങ്ങൾ വിദ്യാർത്ഥികളുടെ കഴിവുകൾ, ആത്മവിശ്വാസം, ഒരു ചെസ് കളിക്കാരൻ എന്ന നിലയിലുള്ള അവരുടെ സമഗ്ര വികസനം എന്നിവയെ ഗണ്യമായി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed