ബഹ്‌റൈൻ പ്രതിഭ വടംവലി മത്സരം : ടീം അരിക്കൊമ്പൻസ് ജേതാക്കൾ


പ്രദീപ് പുറവങ്കര

മനാമ : ബഹ്‌റൈൻ പ്രതിഭ മനാമ മേഖലയിലെ മനാമ യൂണിറ്റ് ടഗ് ഓഫ് വാർ അസോസിയേഷനുമായി ചേർന്ന് സംഘടിപ്പിച്ച വടംവലി മത്സരത്തിൽ ടീം അരിക്കൊമ്പൻസ് ജേതാക്കളായി. സിഞ്ച് അൽ അഹ്ലി ഗ്രൗണ്ടിൽ വച്ച് നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ടീം ബഹ്‌റൈൻ പ്രതിഭയെ പരാജയപ്പെടുത്തിയാണ് അരികൊമ്പൻസ് ജേതാക്കളായത്. ടീം ആര്യൻസ് മൂന്നാം സ്ഥാനം നേടി.

പതിനൊന്ന് ടീമുകൾ പങ്കെടുത്ത വടംവലി ടൂർണമെന്റ് പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ ഉദ്‌ഘാടനം ചെയ്തു. പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് , പ്രസിഡണ്ട് ബിനു മണ്ണിൽ , രക്ഷാധികാരി സമിതി അംഗങ്ങളായ സി വി നാരായണൻ , എൻ വി ലിവിൻ കുമാർ , മേഖല സെക്രട്ടറി നിരൻ സുബ്രഹ്മണ്യൻ, ടഗ് ഓഫ് വാർ അസോസിയേഷൻ പ്രസിഡണ്ട് റഥിൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി രാജേഷ് അറ്റാച്ചേരി സ്വാഗതം ആശംസിച്ച ഉദ്‌ഘാടന ചടങ്ങിന് സംഘാടക സമിതി ചെയർമാൻ ബാബു സി വി അദ്ധ്യക്ഷത വഹിക്കുകയും കൺവീനർ റിനീഷ് സി കെ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ജേതാക്കളായ അരിക്കൊമ്പൻസിനുള്ള ട്രോഫി സി വി നാരായണനും , ക്യാഷ് അവാർഡ് പയ്യന്നൂർ സഹകരണ ആശുപത്രി ഡയറക്ടർ കെ സി രാജനും , രണ്ടാം സ്ഥാനം നേടിയ പ്രതിഭ ടീമിനുള്ള ട്രോഫി എൻ വി ലിവിൻ കുമാറും , ക്യാഷ് അവാർഡ് ബിനു മണ്ണിലും , മൂന്നാം സ്ഥാനം നേടിയ ടീം ആര്യൻസിനുള്ള ട്രോഫി നിരൻ സുബ്രഹ്മണ്യനും കൈമാറി.

article-image

aa

You might also like

Most Viewed