കോൾഡ് സ്റ്റോറുകളിൽ സിഗരറ്റിന്റെയും പുകയില ഉൽപന്നങ്ങളുടെയും വിൽപ്പന നിരോധിക്കണമെന്ന് ആവശ്യം

ശാരിക
മനാമ: രാജ്യത്തെ കോൾഡ് സ്റ്റോറുകളിൽ സിഗരറ്റിന്റെയും പുകയില ഉൽപന്നങ്ങളുടെയും വിൽപ്പന നിരോധിക്കാനുള്ള ആവശ്യവുമായി സിവിൽ സൊസെറ്റി സംഘടനകളും പാർലിമെന്റ് അംഗങ്ങളും രംഗത്ത്. ബഹ്റൈൻ ആന്റി-സ്മോക്കിങ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചിക്കുന്ന ഈ നീക്കം, പുകയില ഉൽപന്നങ്ങളുടെ വിൽപന ലൈസൻസുള്ള ഔട്ട്ലെറ്റുകളിൽ മാത്രമായി പരിമിതപ്പെടുത്താനും പൊതുജനങ്ങളുടെ പുകയില സമ്പർക്കം പരിമിതപ്പെടുത്താനും രാജ്യത്ത് പുകവലി നിരക്ക് കുറക്കുന്നതിനും ലക്ഷ്യമിടുന്നു.
ഈ നിർദേശം പാർലിമെന്റിനും ക്യാപിറ്റൽ ട്രസ്റ്റി ബോർഡിനും സമർപ്പിച്ചിട്ടുണ്ട്. അതേസമയം ബഹ്റൈനിലെ ചെറുകിട ബിസിനസ് മേഖലക്ക് ഈ നിർദേശം വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് അംഗവും വ്യാപാരികളുടെ പ്രതിനിധിയുമായ എം.പി ഡോ. മറിയം അൽ ധഈൻ മുന്നറിയിപ്പ് നൽകി. ഈ തീരുമാനവുമായി മുന്നോട്ട് പോയാൽ, അത് കോൾഡ് സ്റ്റോറുകളെ ഇല്ലാതാക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
േ്േോ