ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ പ്രഭാഷണ പരമ്പര


പ്രദീപ് പുറവങ്കര

മനാമ: വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന ശ്രീനാരായണ ഗുരുദേവൻ്റെ ആപ്തവാക്ക്യം ഉൾക്കൊണ്ടുകൊണ്ട് ഗുരുദേവ ദർശനങ്ങളെയും കൃതികളെയും പറ്റി കൂടുതൽ അറിയുവാനും മനസ്സിലാക്കുവാനും വേണ്ടി *എസ് എൻ സി എസ് ആത്മീയ വിഭാഗത്തിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച പ്രഭാഷണ പരമ്പരയുടെ രണ്ടാം ഭാഗം ബഹ്റൈനിലെ എസ് എൻ സി എസ് സിൽവർ ജൂബിലി ഹാളിൽ വെച്ച് നടന്നു. 

article-image

പരിപാടിയിൽ അസിറ്റന്റ് ജനറൽ സെക്രട്ടറി ഷൈൻ ചെല്ലപ്പൻ സ്വാഗതവും, ചെയർമാൻ കൃഷ്ണകുമാർ ഡി, വെൽനെസ്സ് സെക്രട്ടറി ഓമനക്കുട്ടൻ എന്നിവർ ആശംസകൾ നേർന്നു. നീതു പ്രസാദ്, ജയശ്രീ കൃഷ്ണകുമാർ എന്നിവർ ഗുരുദേവ ദർശനങ്ങളെ വിശദീകരിച്ചു പ്രഭാഷണം നടത്തി. അജിത പ്രകാശ് മുഖ്യ അവതാരകയായിരുന്നു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed