വിദ്യാർത്ഥികളുടെ കരിയർ സ്വപ്നങ്ങൾക്ക് ചിറകായി പിക്സ്ജെൻ ഫ്രെയിംവർക്കിന്റെ 'സ്പാർക്ക്' പ്രോഗ്രാം ജൂലൈ 11 മുതൽ


മനാമ

കൗമാരക്കാരുടെ ഭാവിക്ക് വഴികാട്ടിയാകാനും കരിയർ സ്വപ്നങ്ങൾക്ക് ദിശാബോധം നൽകാനും ലക്ഷ്യമിട്ട് പിക്സ്ജെൻ ഫ്രെയിംവർക്ക് അവതരിപ്പിക്കുന്ന 'സ്പാർക്ക്' (SPARK) എന്ന കരിയർ ഡെവലപ്‌മെന്റ് ആന്റ് ഗൈഡൻസ് പ്രോഗ്രാം ജൂലൈ 11, വെള്ളിയാഴ്ച്ച മുതൽ ആരംഭിക്കും. കൗമാരപ്രായത്തിലുള്ള വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ തിരിച്ചറിയാനും ശരിയായ പാത തിരഞ്ഞെടുക്കാനും ഈ പ്രോഗ്രാം സഹായിക്കും.

ജൂലൈ 11 മുതൽ 10 വെള്ളിയാഴ്ചകളിലായി വൈകീട്ട് 5 മണി മുതൽ 7 മണി വരെയാണ് ഈ പരിപാടി നടക്കുന്നത്. ഓരോ സെഷനുകളും വിദ്യാർത്ഥികളുടെ കരിയർ വളർച്ചയ്ക്കും വ്യക്തിത്വ വികസനത്തിനും ഊന്നൽ നൽകും. കരിയർ തിരഞ്ഞെടുപ്പ്, ലക്ഷ്യങ്ങൾ നിശ്ചയിക്കൽ, ആശയവിനിമയ ശേഷി വർദ്ധിപ്പിക്കൽ, നേതൃത്വഗുണങ്ങൾ വളർത്തൽ തുടങ്ങിയ വിഷയങ്ങളിൽ സ്പാർക്ക് പ്രോഗ്രാമിലൂടെ മാർഗ്ഗനിർദ്ദേശം ലഭിക്കും. കൗമാരപ്രായക്കാർക്ക് വർദ്ധിച്ച ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനും അവരുടെ കരിയർ യാത്രയിൽ മികച്ച തീരുമാനങ്ങൾ എടുക്കാനും പ്രചോദനമാകുന്ന തരത്തിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് പിക്ജെൻ ഫ്രെയിം വർക്ക് ഡയറക്ടർമാരായ ബിജു തോമസ്, പ്രദീപ് പുറവങ്കര എന്നിവർ അറിയിച്ചു.

വ്യക്തിഗത ശ്രദ്ധ ഉറപ്പാക്കാനായി ഒരോ ബാച്ചിലും ആകെ 15 സീറ്റാണ് ഉണ്ടാവുക. ഒമ്പതാം തരം മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പ്രവേശനം നൽകുന്നതെന്നും, ഓപ്പറേഷൻസ് ഡയറക്ടർ ബിനു ബിജു പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് 3223 6250 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

article-image

aa

You might also like

Most Viewed