പാക്കിസ്ഥാൻ സൈന്യത്തിന് നേരെയുണ്ടായ ചാവേർ ആക്രമണം; ഇന്ത്യയ്ക്കെതിരെ ആരോപണം


ഷീബ വിജയൻ 

ഇസ്‌ലാമാബാദ്: ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുണ്ടായ ചാവേർ ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന ആരോപണവുമായി പാക്കിസ്ഥാൻ സൈന്യം. എന്നാൽ പാക് സൈന്യത്തിന്‍റെ ആരോപണം വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. "ജൂൺ 28-ന് വസീറിസ്ഥാനിൽ നടന്ന ആക്രമണത്തിന് ഇന്ത്യയെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്ന പാകിസ്ഥാൻ സൈന്യത്തിന്‍റെ ഔദ്യോഗിക പ്രസ്താവന കണ്ടു. ഈ പ്രസ്താവന അർഹിക്കുന്ന അവജ്ഞയോടെ ഞങ്ങൾ നിരസിക്കുന്നു'.- വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

ശനിയാഴ്ച, ഖൈബർ പഖ്തൂൺഖ്വയിലെ വടക്കൻ വസീറിസ്ഥാൻ ജില്ലയിൽ പാക്കിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിലേക്ക് ചാവേർ ബോംബർ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം പാക്കിസ്ഥാൻ താലിബാന്‍റെ ചാവേർ ആക്രമണ വിഭാഗമായ ഹാഫിസ് ഗുൽ ബഹാദൂർ സംഘടന ഏറ്റെടുത്തു.

article-image

dfsfgfgs

You might also like

Most Viewed