ഖത്തറിന് നേരെ നടന്ന ആക്രമണം: ബഹ്‌റൈൻ ഖത്തറിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു


പ്രദീപ് പുറവങ്കര

മനാമ : ഖത്തറിന്റെ പരമാധികാരത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ അപലപിച്ച് ബഹ്റൈൻ. ഇതുമായി ബന്ധപ്പെട്ട് ഖത്തറിന് പൂർണ്ണ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയെ ഫോണിൽ വിളിച്ചു സംസാരിച്ചു.

ഖത്തറിന്റെ പരമാധികാരത്തെയും വ്യോമാതിർത്തിയെയും ലംഘിച്ചുകൊണ്ട് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് നടത്തിയ ആക്രമണത്തെ ബഹ്‌റൈൻ ശക്തമായി അപലപിക്കുന്നു എന്ന് ടെലിഫോൺ സംഭാഷണത്തിൽ ഹമദ് രാജാവ് വ്യക്തമാക്കി. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെയും വ്യക്തമായ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തറിനൊപ്പം ഉറച്ചുനിൽക്കുന്ന ബഹ്‌റൈൻ്റെ ദൃഢമായ നിലപാട് ആവർത്തിച്ച ബഹ്റൈൻ രാജാവ് ഖത്തർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബഹ്റൈൻ പിന്തുണ നൽകുമെന്നും ഉറപ്പുനൽകി. സംയമനം പാലിക്കാനും സംഘർഷങ്ങൾ ഒഴിവാക്കാനും നയതന്ത്രപരമായ മാർഗ്ഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കാനും പ്രാദേശിക സ്ഥിരത നിലനിർത്താനുമുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed