മുന്നറിയിപ്പ് സൈറണുകൾ മുഴക്കിയതിനെ കുറിച്ച് വിശദീകരിച്ച് ബഹ്റൈൻ

പ്രദീപ് പുറവങ്കര
മനാമ: ഇന്ന് വൈകീട്ട് പ്രാദേശിക സമയം 7.37ന് ബഹ്റൈൻ വ്യോമാതിർത്തിയിൽ തിരിച്ചറിയാൻ സാധിക്കാത്ത വസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്നാണ് മുന്നറിയിപ്പ് സൈറണുകൾ മുഴക്കിയതെന്നും, പിന്നീട് ഈ വസ്തുക്കൾ രാജ്യത്തിന്റെ വ്യോമാതിർത്തിക്ക് പുറത്തേക്ക് നീങ്ങിയതായി സ്ഥിരീകരിക്കുകയായിരുന്നുവെന്നും ബഹ്റൈൻ അഭ്യന്തര മന്ത്രാലയം അധികൃതർ വ്യക്തമാക്കി. തുടർന്നാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതിന്റെ സൈറണുകൾ നൽകിയതെന്നും ഇവർ അറിയിച്ചു. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾ പാലിക്കാൻ പൗരന്മാരോടും താമസക്കാരോടും ബഹ്റൈൻ അഭ്യന്തരമന്ത്രാലയം അഭ്യർത്ഥിച്ചു.
aa