ബഹ്‌റൈനിൽ അടിയന്തര സൈറൺ പരീക്ഷണം വിജയകരം; ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്

പ്രദീപ് പുറവങ്കര
മനാമ: നേരത്തേ അറിയിച്ചത് പോലെ ഇന്ന് രാവിലെ 9 മണിക്ക് രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും അടിയന്തര സൈറണുകൾ മുഴങ്ങി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷണത്തിന്റെ ഭാഗമായായിരുന്നു ഇത് നടന്നത്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സജ്ജീകരണം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഒരു പരീക്ഷണമായിട്ടാണ് സൈറണുകൾ മുഴക്കിയതെന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു.
ദേശീയ അടിയന്തര പ്രതികരണ പദ്ധതിയുടെ നവീകരണത്തിനും അവലോകനത്തിനുമുള്ള ബഹ്‌റൈന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ പരീക്ഷണമെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. സാധ്യതയുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടാൻ രാജ്യത്തിന്റെ സിവിൽ പ്രൊട്ടക്ഷൻ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനായുള്ള നിരവധി മുൻകരുതൽ നടപടികളിൽ ഒന്നാണിത്.
അതേസമയം പൗരൻമാരും താമസക്കാരും അനാവശ്യമായുള്ള ഊഹോപങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് ബഹ്റൈൻ അഭ്യന്തര മന്ത്രാലയം ഓർമ്മിപ്പിച്ചു.
sadfdsaf