ഗ്രീൻ ക്ലബ്ബ് രൂപീകരിച്ച് എകെസിസി ബഹ്റൈൻ

പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ എകെസിസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇമാ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ രൂപീകരിച്ച ഗ്രീൻക്ലബ്ബിന്റെ ഉദ്ഘാടനം സിനിമാതാരം കലാഭവൻ ജോഷിയുടെ സാന്നിധ്യത്തിൽ സുബൈർ കണ്ണൂർ നിർവഹിച്ചു. യുദ്ധഭീതിയിലും പ്രത്യാശയുടെ വെളിച്ചമാണ് ഇത്തരമൊരു ക്ലബ്ബെന്ന് സുബൈർ കണ്ണൂർ പറഞ്ഞു.
പ്രസിഡണ്ട് ചാൾസ് ആലുക്ക അധ്യക്ഷത വഹിച്ച യോഗത്തിൽ ജീവൻ ചാക്കോ സ്വാഗതവും, ജിബി അലക്സ് നന്ദിയും പറഞ്ഞു. ഇമാ മെഡിക്കൽ സെന്റർ മാനേജിംഗ് ഡയറക്ടർ രഘു രാഘവൻ എ.കെ.സി.സി. ഭാരവാഹികളായ ജസ്റ്റിൻ ജോർജ്, രതീഷ് സെബാസ്റ്റ്യൻ, ജോൺ ആലപ്പാട്ട്, ജെൻസൺ, അലക്സ് ജോജി കുര്യൻ, ജോഷി വിതയത്തിൽ, ഐസക് എന്നിവരു പങ്കെടുത്തു.
ewessf