ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല പത്ത് പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു


പ്രദീപ് പുറവങ്കര

മനാമ: ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല പത്ത് പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. തിരുവല്ല പുളിക്കീഴ് ബ്ലോക്ക് മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഈപ്പൻ കുര്യൻ വിജയികൾക്ക് മൊമന്റോ നൽകി ആദരിച്ചു. ഫാറ്റ് പ്രസിഡണ്ട്. റോബി ജോർജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അനിൽ പാലയിൽ സ്വാഗതവും, വൈസ്. പ്രസിഡണ്ട്.

ബ്ലസ്സൻ മാത്യു നന്ദിയും രേഖപ്പെടുത്തി. രക്ഷാധികാരികളായ ശ്രീകുമാർ പടിയറ, വർഗീസ് ഡാനിയേൽ, ട്രഷറർ ജോബിൻ ജോൺ അഡ്വൈസറി ബോർഡ് അംഗങ്ങളായ എബ്രഹാം ജോൺ, ബോബൻ ഇടിക്കുള, മുൻ കമ്മിറ്റിയഗം ഷിനു എബ്രഹാം എന്നിവർ ആശംസകൾ നേർന്നു.

പരിപാടികൾക്ക് ഫാറ്റ് പ്രോഗ്രാം കമ്മറ്റി കൺവീനർ ജെയിംസ് ഫിലിപ്പ്, എം.ഡി രാജീവ്, വി.ഒ എബ്രഹാം,സജി ചെറിയാൻ, ജോസഫ് ഫിലിപ്പോസ്, മനോജ്ശങ്കർ, മാത്യുപാലിയേക്കര, വിനോദ്കുമാർ, ടോബി മാത്യു, രാജീവ്‌ കുമാർ എന്നിവർ നേതൃത്വം നൽകി.

article-image

േ്ിേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed