സമസ്ത ഈദ് മുസല്ല സംഘടപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ: ജിദ്ഹഫ്സ്, ദൈഹ്, സനാബീസ്, മുസല്ല, തഷാൻ എന്നീ ഏരിയകളിൽ താമസിക്കുന്നവരുടെ സൗകര്യാർത്ഥം സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ജിദ്ഹഫ്സ് അൽ ശബാബ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് പെരുന്നാള് നിസ്കാരം സംഘടിപ്പിച്ചു. സമസ്ത ബഹ്റൈൻ ജോ: സെക്രട്ടറി ഹംസ അൻവരി മോളൂർ നിസ്കാരത്തിനും ഖുത്തുബയ്ക്കും നേതൃത്വം നൽകി.
സമസ്ത ബഹ്റൈൻ കേന്ദ്ര സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ്, വർക്കിംഗ് പ്രസിഡണ്ട് വി കെ കുഞ്ഞഹമ്മദ് ഹാജി, ട്രഷറർ നൗഷാദ്, ഓർഗനൈസിങ്ങ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്, ജോ: സെക്രട്ടി കെ എം എസ് മൗലവി പറവണ്ണ, എസ് കെ എസ് എസ് എഫ് ജനറൽ സെക്രട്ടറി നവാസ് കുണ്ടറ എന്നിവർ സന്നിഹിതരായിരുന്നു.
മനാമ ഏരിയ ട്രഷറർ ജാഫർ കണ്ണൂർ പ്രവർത്തക സമിതി അംഗം നസീർ വാരം, അബുൽ ജബ്ബാർ, ഷമീർ, അറഫാത്ത്, നൗഫൽ വയനാട്, ജസീർ വാരം, എസ്കെഎസ്എസ്എഫ് ബഹ്റൈൻ ട്രഷറർ ഉമൈർ, വടകര, ഓർഗനൈസിങ് സെക്രട്ടറി മോനും മുഹമ്മദ് ജോയിൻ സെക്രട്ടറി അഹമ്മദ് മുനീർ തുടങി മറ്റ് SKSSF വിഖായ അംഗങ്ങൾ ആണ് 500ൽ പരം ആൾക്കാർക്ക് നമസ്കാരങ്ങൾക്ക് ക്രമീകരണങ്ങൾ ഒരുക്കിയത്.
േിേ്ി
്െേ