സിംസ് ബഹ്റൈൻ ഫാമിലി മീറ്റും അക്കാദമിക് എക്സലൻസ് അവാർഡ് വിതരണവും സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: സിംസ് ബഹ്റൈന്റെ ആഭിമുഖ്യത്തിൽ ഫാമിലി മീറ്റും അക്കാദമിക് എക്സലൻസ് അവാർഡ് വിതരണവും സംഘടിപ്പിച്ചു. പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സിംസ് അക്കാദമിക് എക്സലൻസ് അവാർഡുകളും വിതരണം ചെയ്ത പരിപാടിയിൽ സിംസ് മ്യൂസിക് ക്ലബ്ബിന്റെ സംഗീത നിശയും സിംസ് ലേഡീസ് വിങ് അണിയിച്ചൊരുക്കിയ നൃത്ത പരിപാടികളും അരങ്ങേറി.

വിഭവ സമൃദ്ധമായ നസ്രാണി സദ്യ ഫാമിലി മീറ്റിന്റെ മുഖ്യ ആകർഷണമായിരുന്നു. 250ൽ പരം ആളുകൾ ഫാമിലി മീറ്റിൽ പങ്കെടുത്തു. സിംസ് പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ് സ്വാഗതം പറഞ്ഞു. കോർ ഗ്രൂപ്പ് ചെയർമാൻ പോളി വിതയത്തിൽ, മുൻ പ്രസിഡന്റുമാരായ ഫ്രാൻസിസ് കൈതാരത്, പോൾ ഉറുവത്, ബെന്നി വർഗീസ് എന്നിവർ ആശംസകൾ നേർന്നു.

സിംസ് എന്റർടൈൻമെന്റ് സെക്രട്ടറി ജെയ്‌മി തെറ്റയിലിന്റെ നേതൃത്വത്തിൽ സിംസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജീവൻ ചാക്കോ, ജസ്റ്റിൻ ഡേവിസ്, ജോബി ജോസഫ്, അജീഷ് ടോം, സിജോ ആന്റണി, പ്രേംജി ജോൺ, ജിജോ ജോർജ്, റെജു ആൻഡ്രൂ ലേഡീസ് വിങ് എക്സിക്യൂട്ടീവ് കമ്മിറ്റി, സീനിയർ മെംബേഴ്‌സായ ജേക്കബ് വാഴപ്പള്ളി, ജിമ്മി ജോസഫ്, റോയ് ജോസഫ്, അലക്സ് സ്കറിയാ, ജോയ് തരിയത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

article-image

േ്ിേ്ി

You might also like

Most Viewed