ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ‘സമന്വയം 2025’ ഇന്ത്യൻ ക്ലബിൽ ജൂൺ അഞ്ചിന്


പ്രദീപ് പുറവങ്കര
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ‘സമന്വയം 2025’ എന്ന പേരിൽ ഈദ് ആഘോഷവും മ്യൂസിക്കൽ കോമഡി ഷോയും ജൂൺ അഞ്ച് വ്യാഴാഴ്ച വൈകീട്ട് ആറു മുതൽ ഇന്ത്യൻ ക്ലബിൽ സംഘടിപ്പിക്കും. ഇടുക്കി പാർലമെന്റ് അംഗം ഡീൻ കുര്യാക്കോസ് മുഖ്യാതിഥിയും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും പ്രമുഖ വ്യവസായിയുമായ കെ.ജി ബാബുരാജൻ വിശിഷ്ടാതിഥിയായും പങ്കെടുക്കുന്ന ചടങ്ങിൽ സൊസൈറ്റിയുടെ 2025- 2026 വർഷത്തേക്കുള്ള ഭരണസമിതിയുടെ സ്ഥാനാരോഹണവും, കഴിഞ്ഞ ഒക്ടോബറിൽ സൊസൈറ്റി സംഘടിപ്പിച്ച രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഉണ്ടായിരിക്കുന്നതാണ്.

ഈദ് ആഘോഷങ്ങളുടെ ഭാഗമായി ‘മൈലാഞ്ചി രാവ്’ എന്ന പേരിൽ മൈലാഞ്ചി ആഘോഷവും മാപ്പിള ഗാനങ്ങൾ ഉൾപ്പെടുത്തിയ മ്യൂസിക്കൽ കോമഡി ഷോയും ചടങ്ങുകൾക്ക് മാറ്റുകൂട്ടും പ്രശസ്ത കോമഡി ആർട്ടിസ്റ്റും ഗായകനുമായ രാജേഷ് അടിമാലിയുടെ വൺമാൻ ഷോ പരിപാടികളുടെ മുഖ്യ ആകർഷണമായിരിക്കും. സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ, ഇവന്റ് ഓർഗനൈസിങ് ചെയർമാൻ ഡോ. പി.വി ചെറിയാൻ, സേതുരാജ് കടയ്ക്കൽ, പ്രോഗ്രാം ജനറൽ കൺവീനർ രാജ് കൃഷ്ണൻ, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്ത വാർത്തസമ്മേളനത്തിൽ ‘സമന്വയം 2025’ന്റെ പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നും ഈ ആഘോഷ ചടങ്ങുകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39882437 അല്ലെങ്കിൽ 33971810 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

cdvdfsdsfvc

You might also like

Most Viewed