4എ സൈഡ് വോളിബാൾ ടൂർണമെന്റ്

കേരള കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ 4എ സൈഡ് വോളിബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഏഴ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മുതൽ കെ.സി.എ ഗ്രൗണ്ടിൽ വെച്ച് നടത്തുന്ന ടൂർണമെന്റിൽ ബഹ്‌റൈനിലെ ആറ് പ്രമുഖ ടീമുകൾ മത്സരിക്കും.
റൈസൻ മാത്യു കൺവീനറും ജയകുമാർ വൈസ് കൺവീനറും അനൂപ് കോഓഡിനേറ്ററുമായ കമ്മിറ്റിയാണ് ടൂർണമെന്റ് നിയന്ത്രിക്കുന്നത്. ഒന്നും രണ്ടും സ്ഥാനക്കാർക്ക് അവാർഡും ട്രോഫികളും നൽകും.
കൂടാതെ ബെസ്റ്റ് സെറ്റർ, ബെസ്റ്റ് അറ്റാക്കർ, പ്ലെയർ ഓഫ് ദ ടൂർണമെന്റ്, ടീം ഫെയർ പ്ലേ അവാർഡ് എന്നീ അവാർഡുകളും സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. പൂൾ എ, പൂൾ ബി വിഭാഗങ്ങളിലാകും ടീമുകൾ ഏറ്റുമുട്ടുക. കൂടുതൽ വിവരങ്ങൾക്ക് 66678072 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ിി