ബഹ്‌റൈൻ ഒഐസിസിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു


ബഹ്‌റൈൻ ഒഐസിസി യുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. സീറോ മലബാർ സൊസൈറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഒഐസിസി ആക്ടിങ് പ്രസിഡന്റ്‌ ബോബി പാറയിൽ അധ്യക്ഷത വഹിച്ചു.

ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒഐസിസി ട്രഷറർ ലത്തീഫ് ആയംചേരി, ജനറൽ സെക്രട്ടറി സൈദ് എം എസ്, വൈസ് പ്രസിഡന്റുമാരായ ജവാദ് വക്കം, നസിം തൊടിയൂർ, സെക്രട്ടറി നെൽസൺ വർഗീസ് ഒഐസിസി നേതാക്കളായ പി ടി ജോസഫ്, റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, അലക്സ്‌ മഠത്തിൽ, ചന്ദ്രൻ വളയം എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

ഒഐസിസി നേതാക്കളായ കുഞ്ഞുമുഹമ്മദ്‌, അനിൽ കുമാർ കൊടുവള്ളി, ബെന്നി പാലയൂർ, ജെയ്സൺ മഞ്ഞലി, ജെയ്സൺ ഡേവിസ് എന്നിവർ നേതൃത്വം നൽകി.

article-image

്ിേി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed