ബഹ്റൈനിലെ വോയ്‌സ് ഓഫ് ആലപ്പിയുടെ മനാമ ഏരിയക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു
                                                            ബഹ്റൈനിലെ വോയ്‌സ് ഓഫ് ആലപ്പിയുടെ മനാമ ഏരിയക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഇതുമായി ബന്ധപ്പെട്ട് നടന്ന ജനറൽ ബോഡി യോഗം വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം ഉദ്ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ് സുരേഷ് പുത്തൻവിളയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രെട്ടറി കെ കെ ബിജു സ്വാഗതം പറഞ്ഞു. സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി ധനേഷ് മുരളി, ജോയിൻ സെക്രട്ടറി ജോഷി നെടുവേലിൽ, മീഡിയ കൺവീനർ ജഗദീഷ് ശിവൻ, എക്സിക്യൂട്ടീവ് അംഗം അജിത് കുമാർ എന്നിവർ ആശംസകൾ നേർന്നു.
റെജി രാഘവൻ പ്രസിഡണ്ട്, ദീപക് പ്രഭാകർ സെക്രട്ടറി, അനൂപ് ശ്രീരാഗ് ട്രഷറർ എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റിയാണ് നിലവിൽ വന്നത്. ഷാജി സെബാസ്റ്റ്യൻ (വൈസ് പ്രസിഡൻറ്), നിബു ഗീവർഗീസ് (ജോയിന്റ് സെക്രട്ടറി), സുരേഷ് പുത്തെൻവിളയിൽ, ദീപക് എസ് നായർ, അനുഷ് ശ്യാം, സുരേഷ് കുമാർ ജി, സോജി ചാക്കോ, ബിനു ദിവാകരൻ എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവരാണ് മറ്റ് ഭാരവാഹികൾ. നാമ, സൽമാനിയ ഏരിയയിലുള്ള ആലപ്പുഴ ജില്ലക്കാരായവർക്ക് 3415 2802 അല്ലെങ്കിൽ 3590 2525 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
്ിു്ു
												
										
																	