ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം; കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി


സിത്രക്കു സമീപം ബോട്ട് കൂട്ടിയിടിച്ച് കാണാതായ 26 കാരനായ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. രണ്ടു ദിവസം നീണ്ട തിരച്ചിലുകൾക്കൊടുവിൽ കോസ്റ്റ് ഗാർഡാണ് മൃതദേഹം കണ്ടെടുത്തത്. ബുധനാഴ്ച ഉച്ചയോടെ അൽ വാർഫ് ഏരിയയിൽ മീൻ പിടിത്തത്തിനിടെയാണ് അപകടമുണ്ടായത്. സ്വദേശി യുവാവും പിതാവുമായിരുന്നു അപകടത്തിൽപെട്ടത്. തലക്കും കാലിനും ഉൾപ്പെടെ പരിക്കുകളോടെ പിതാവിനെ കണ്ടെത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികര മാണെന്നാണ് റിപ്പോർട്ട്.

തീരസംരക്ഷണ സേനയുടെ നേതൃത്വത്തിൽ മുങ്ങൽ വിദഗ്ധർ, സിവിൽ പട്രോളിങ്, പ്രാദേശിക മത്സ്യ ത്തൊഴിലാളികൾ എന്നിവരെ ഉൾപ്പെടുത്തി നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

article-image

xzasdasd

You might also like

  • NEC

Most Viewed