പാക്ട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.


ബഹ്റൈനിലെ പാലക്കാട് ആർട്സ് ആന്റ് കൾച്ചറൽ തിയറ്ററിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ രക്തദാന ബാങ്കിൽ വെച്ച് നടന്ന പരിപാടിയിൽ, നൂറ്റി അമ്പതോളം പേരാണ് രക്തം നൽകിയത്. കഴിഞ്ഞ പതിനെട്ട് വർഷമായി സമാനമായ ക്യാമ്പുകൾ നടത്തുന്നുണ്ടെന്ന് പാക്ട് ഭാരവാഹികൾ അറിയിച്ചു. ചീഫ് കോർഡിനേറ്റർ ജ്യോതി കുമാർ മേനോൻ, പ്രസിഡണ്ട് അശോക് കുമാർ, ജനറൽ സെക്രട്ടറി സതീഷ് ഗോപാലകൃഷ്ണൻ, ലേഡീസ് വിങ്ങ് പ്രസിഡണ്ട് സജിത സതീഷ് എന്നിവർ നേതൃത്വം നൽകി.

 

article-image

dxzdszdsz

article-image

xzxz

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed