വോയ്‌സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സൗജന്യ ഡെന്റൽ ക്യാമ്പ് സംഘടിപ്പിച്ചു


വോയ്‌സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സൗജന്യ ഡെന്റൽ ക്യാമ്പ് സംഘടിപ്പിച്ചു. ബുദൈയയിലെ കിങ്‌സ് ഡെന്റൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച ക്യാമ്പിൽ കുട്ടികളും മുതിർന്നവരും ഉൾപ്പടെ നിരവധിപേർ പങ്കെടുത്തു. സൗജന്യ പരിശോധനകൾ കൂടാതെ ദന്ത പരിപാലനത്തെക്കുറിച്ച് ഡോക്ടർസ് നയിച്ച ബോധവൽകരണ ക്ലാസ്സുകളും ശ്രദ്ധേയമായി.

വോയ്‌സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലിം ക്യാമ്പ് ഉൽഘാടനം ചെയ്‌തു. ഹമദ് ടൗൺ ഏരിയ പ്രെസിഡന്റ്‌ അനൂപ് ശശികുമാർ അധ്യക്ഷനായ യോഗത്തിൽ  ഏരിയ സെക്രട്ടറി ഷഫീക്ക് സെയ്ദ് കുഞ്ഞ് സ്വാഗതം പറഞ്ഞു. വൈസ് പ്രെസിഡന്റ് അനസ് റഹിം, ട്രെഷറർ ഗിരീഷ് കുമാർ, ജോയിന്റ് സെക്രട്ടറി ജോഷി നെടുവേലിൽ, ലേഡീസ് വിങ് ചീഫ് കോർഡിനേറ്റർ രശ്മി അനൂപ്, ഡോ: സച്ചിൻ ഷാ ഷാഹുൽ ഹമീദ്, ഡോ: മുഹമ്മദ് ജിയാദ് എന്നിവർ ആശംസകൾ നേർന്നു.  ഏരിയ കോർഡിനേറ്ററും എക്സിക്യൂട്ടീവ് അംഗവുമായ സന്തോഷ് ബാബു  നന്ദി രേഖപ്പെടുത്തി.

article-image

xfgxf

You might also like

  • Lulu Exchange
  • Straight Forward

Most Viewed