മഹാത്മാ ഗാന്ധി കൾചറൽ ഫോറം സംഘടിപ്പിച്ച പ്രസംഗ മത്സരം ശ്രദ്ധേയമായി
മഹാത്മാ ഗാന്ധി കൾചറൽ ഫോറം സംഘടിപ്പിച്ച മഹാത്മാ മെമ്മോറിയൽ പ്രസംഗ മത്സരം ശ്രദ്ധേയമായി. അമല ബിജു, സജിത്ത് വെള്ളിക്കുളങ്ങര, സാബിർ ഓമാനൂർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. നവംബർ ഏഴിന് നടക്കുന്ന ബഹുസ്വരത് സാംസ്കാരിക പരിപാടിയുടെ വേദിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. ദീപ ജയചന്ദ്രൻ, ബാബു കുഞ്ഞിരാമൻ, ബബിന സുനിൽ, നിസാർ മുഹമ്മദ്, എബി ജോയി, മുജീബ് റഹ്മാൻ, വിനോദ് മാവിലകണ്ടി, ഇ.വി. രാജീവൻ, മണിക്കുട്ടൻ, അൻവർ നിലമ്പൂർ, ഗോപാലൻ, ജോർജി, പ്രഹ്ലാദൻ, ദിനേശ് ചോമ്പാല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. എസ്.വി. ബഷീർ, ആഷാ രാജീവ്, സി.എസ്. പ്രശാന്ത് എന്നിവരായിരുന്നു വിധികർത്താക്കൾ. നവംബർ ഏഴിന് നടക്കുന്ന പരിപാടിയിൽ പ്രശസ്ത കവിയും വാഗ്മിയും ചിന്തകനുമായ കൽപറ്റ നാരായണൻ മുഖ്യാതിഥിയായി പങ്കെടുക്കും.
aswffaafsdaaq



