ബഹ്‌റൈൻ കേരളീയ സമാജം ധൂംധലാക്ക സീസൺ 6 ഡിസംബർ 17ന്


ബഹ്‌റൈൻ കേരളീയ സമാജം എന്റർടെയിൻമെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വർഷംതോറും നടത്തി വരാറുള്ള നൃത്ത സംഗീതപരിപാടിയായ ധൂംധലാക്ക സീസൺ 6 ഡിസംബർ 17ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നേരത്തെ ഓണാഘോഷ പരിപാടികൾക്കിടെ, എം. വിൻസെന്റ് എം. എൽ. എ. ധൂംധലാക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തിരുന്നു. സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, ധൂംധലാക്ക കൺവീനർ ദേവൻ പാലോട്, എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങൾ, ധൂംധലാക്ക കമ്മറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

രണ്ടര മണിക്കൂർ ദൈർഘ്യത്തിൽ നോൺസ്റ്റോപ് ആയി ഒരുക്കുന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്നും ബഹ്റൈനിൽ നിന്നുമുള്ള കലാകാരന്മാരുടെ വിവിധ ട്രൂപ്പുകൾ പങ്കെടുക്കും.

article-image

sdfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed