ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ ഓണാഘോഷം സംഘടിപ്പിച്ചു.


ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ഓണാഘോഷ പരിപാടികൾ OICC ഗ്ലോബൽ ജനറൽ സെക്രട്ടറി ശ്രീ. രാജു കല്ലുമ്പുറം ഔപചാരികമായി ഉത്ഘാടനം ചെയ്തു. OICC മുൻ ദേശീയ പ്രസിഡന്റ് ബിനു കുന്ദന്താനം, OICC ദേശീയ വൈസ് പ്രസിഡന്റ് ബോബി പാറയിൽ, BKNBF ചെയർമാൻ റെജി കുരുവിള മണ്ണൂർ, എന്നിവർ ഓണാശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. ഇന്ധ്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റിൽ നടന്ന ഓണാഘോഷ പരിപാടികൾക്ക് BKNBF പ്രസിഡന്റ് സൈജു ചാക്കോ തോമസ് അധ്യക്ഷത വഹിച്ചു. ഓണാഘോഷപരിപാടികൾക്ക് സെക്രട്ടറി നിഖിൽ തോമസ് സ്വാഗതവും, ഫെഡറേഷൻ കപ്പ് ടൂർണമെന്റ് ജനറൽ കൺവീനർ ബിജു കൂരോപ്പട കൃതജ്ഞതയും അർപ്പിച്ചു. വിവിധ കലാ കായിക മത്സരങ്ങളും, വിഭവ സമൃദ്ധമായ ഓണസദ്യയോടും കൂടി ആഘോഷ പരിപാടികൾ സമാപിച്ചു.

article-image

sxbfxdgs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed