കെഎംസിസി ബഹ്റൈൻ നാദാപുരം മണ്ഡലം കമ്മിറ്റി നിലവിൽ വന്നു


മനാമ: കെഎംസിസി ബഹ്റൈൻ നാദാപുരം മണ്ഡലം കമ്മിറ്റി 2024 - 26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെഎംസിസി മനാമ ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ 14 അംഗകമ്മിറ്റി നിലവിൽ വന്നു. ഷൗക്കത്ത് കോരങ്കണ്ടി പ്രസിൻഡന്റ്റും ഷഹീർ എടച്ചേരി ജനറൽ സെക്രട്ടറിയും കെ കെ അഷ്റഫ് ട്രഷററും, മുഹമ്മദ് ചെറുമോത്ത് ഓർഗനൈസിങ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. മുജീബ്റഹ്മാൻ കുന്നത്ത്, നൗഷാദ് വാണിമേൽ, ഇബ്രാഹിം പുളിയാവ്, നൗഫൽ കെവി, മൊയ്തു കായക്കൊടി എന്നിവരെ വൈസ് പ്രസിഡണ്ട്മാരായും, ഹമീദ് വാണിമേൽ, അനസ് കോറോത്ത്, മജാസ് പടിഞ്ഞാറേ പറമ്പത്ത്,, ഫായിസ് വരിക്കോളി, സിദ്ദീഖ് ചാലപ്പുറം തുടങ്ങിയവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഷാജഹാൻ പരപ്പൻപൊയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ നേതാക്കളായ ഇസഹാക്ക് വില്യാപ്പള്ളി, സുബൈർ പുളിയാവ്, ലത്തീഫ് വരിക്കോളി, കുടുംബം കുഞ്ഞബ്ദുള്ള സൈനുദ്ദീൻ തങ്ങൾ കെ കെ സി മുനീർ തുടങ്ങിയവർ ആശംസകൾ നേർന്നു. അഷ്റഫ് കെ കെ അഴിയൂർ, അഷറഫ് തോടന്നൂർ, അസ്കർ വടകര, റഷീദ് കെ കെ തുടങ്ങിയവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അഷ്റഫ് കെ കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ നൗഷാദ് വാണിമേൽ സ്വാഗതവും ഷഹീർ എടച്ചേരി നന്ദിയും പറഞ്ഞു.

article-image

sfsfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed