ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ പാരിഷ് 18ആമത് ഇടവക ദിനം ആചരിച്ചു


ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ പാരിഷ് 18ആമത് ഇടവക ദിനം അടൂർ ഭദ്രാസനാധ്യക്ഷൻ റവറന്റ് മാത്യൂസ് മാർ സെറാഫിം മെത്രാപ്പൊലീത്തയുടെ മുഖ്യ കാർമികത്വത്തിൽ ആചരിച്ചു. ഇതുമായി ബന്ധപ്പെട്ട സമ്മേളനത്തിൽ ഇടവക വികാരി റവ. മാത്യു ചാക്കോ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായിരുന്നു. ഇടവക സെക്രട്ടറി എബി വർഗീസ് ഇടവക റിപ്പോർട്ട്‌ അവതരിപ്പിച്ചു.

ബഹ്‌റൈൻ മാർത്തോമ പാരീഷ്, സൗത്ത് കേരള സി.എസ്.ഐ ചർച്ച്, സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ ചർച്ച്, സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ്‌ ചർച്ച്, ബഹ്‌റൈൻ മലയാളി സി.എസ്.ഐ ചർച്ച് എന്നീ ഇടവകകളിലെ വൈദികർ യോഗത്തിൽ സന്നിഹിതരായിരുന്നു.  ഇടവക ട്രസ്റ്റി ജിജു കെ. ഫിലിപ്പ് നന്ദി അറിയിച്ചു.  

article-image

േിേ്ി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed