സമ്മർ കപ്പ് ക്രിക്കറ്റ്‌ ടൂർണമെന്റ് സമാപിച്ചു; വോൾക്കാനോ സിസി ജേതാക്കൾ


മനാമ: ബഹറിനിലെ പ്രമുഖ ടീമുകൾ പങ്കെടുത്ത സമ്മർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 4 സമാപിച്ചു. വോൾക്കാനോ സി സി ജേതാക്കളായി.ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത വോൾക്കാനോ സി സി നിശ്ചിത 10 ഓവറിൽ 115 റൺസ് ആണ് എടുത്തത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ എച്ച് സിസിക്ക് നിശ്ചിത ഓവറിൽ 100 എടുക്കാനെ സാധിച്ചുള്ളൂ.

വോൾക്കാനോ സിസിയുടെ ആബിദ് പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലെ മികച്ച ബാറ്ററായി എച്ച്സിയുടെ ഷിഫാസിനെ തിരഞ്ഞെടുത്തു. ടൂർണമെന്റിലെ തന്നെ മികച്ച ബോളറായി എച്ച്സിസിയിലെ റാം തിരഞ്ഞെടുക്കപ്പെട്ടു . വിജയികൾക്ക് ടൂർണമെന്റ് സ്പോൺസർമാരായ ഖാദി സമ്മാനദാനം നിർവഹിച്ചു.

article-image

asdasd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed