2024ൽ ബഹ്റൈനിൽ 1189 തീപിടുത്തങ്ങൾ


മനാമ: ഈ വർഷം ആദ്യപകുതിയിൽ ബഹ്റൈനിൽ 1189 തീപിടുത്ത സംഭവങ്ങൾ രേഖപ്പെടുത്തിയതായി സിവിൽ ഡിഫൻസ് വിഭാഗത്തിന്റെ ഡയറക്‌ടർ ജനറൽ ബ്രിഗേഡിയർ അലി അൽ കുബൈസി അറിയിച്ചു. ഇതിൽ വീടുകൾ, സ്ഥാപനങ്ങൾ, വേർഹൗസുകൾ, വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

അശ്രദ്ധ മൂലമാണ് കെട്ടിടങ്ങളിലെ ഭൂരിഭാഗം അപകടങ്ങളും ഉണ്ടായതെന്നും, 402 വാഹനങ്ങളാണ് വിവിധ സംഭവങ്ങളിലായി തീപിടുത്തത്തിൽ നശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ചൂട് കാലത്ത് കൂടുതൽ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

article-image

jhfjfgj

You might also like

  • Lulu Exchange
  • Straight Forward

Most Viewed