സുഗതാഞ്ജലി കാവ്യാലാപന മത്സര വിജയികൾ


മനാമ: മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരം നാലാം പതിപ്പിന്റെ ബഹ്റൈൻ ചാപ്റ്റർതല മത്സരങ്ങൾ ബഹ്റൈൻ കേരളീയ സമാജം ബാബു രാജൻ ഹാളിൽ വെച്ച് നടന്നു. സബ്ജൂനിയർ വിഭാഗത്തിൽ ഇഷ ആഷിക് ഒന്നാം സ്ഥാനവും, ആദ്യ കരുമത്തിൽ ഷിബിൻ രണ്ടാം സ്ഥാനവും, ആരാധ്യ ജിജേഷ് മൂന്നാം സ്ഥാനവും നേടി.ഈ വിഭാഗത്തിലെ പ്രത്യേക സമ്മാനം നൗഫ് അമറിന് ലഭിച്ചു.

ജൂനിയർ വിഭാഗത്തിൽ അർജുൻ രാജ് ഒന്നാം സ്ഥാനം നേടിയപ്പോൾ അകാൻഷ് അനിൽകുമാറിന് രണ്ടാം സ്ഥാനവും മാധവ് കൃഷ്ണയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. നിയ ഖദീജയ്ക്കാണ് ഈ വിഭാഗത്തിൽ പ്രത്യേക സമ്മാനം.

സീനിയർ വിഭാഗത്തിൽ ആർദ്ര സതീഷ്, പ്രാർത്ഥന രാജ് , സങ്കീർത്തന സുരേഷ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു. വിജയികൾ മലയാളം മിഷൻ നടത്തുന്ന ഫൈനൽ മത്സരത്തിൽ ചാപ്റ്ററിനെ പ്രതിനിധീകരിച്ച് മത്സരിക്കും. മത്സരത്തിന് മുന്നോടിയായി നടന്ന ചടങ്ങിൽ ചാപ്റ്റർ സെക്രട്ടറി ബിജു.എം.സതീഷ് സ്വാഗതം ആശംസിക്കുകയും ചാപ്റ്റർ പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ള ,സമാജ ജനറൽ സെക്രട്ടറി വർഗ്ഗീസ് കരക്കൽ, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ എന്നിവർ ആശംസകൾ നേരുകയും ചെയ്തു. ചാപ്റ്റർ ജോയിൻ്റ് ചെയ്തു.സെക്രട്ടറി രജിത അനിയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി മത്സരത്തിന്റെ ഏകോപനം നിർവ്വഹിച്ചു.

article-image

േി്േി

article-image

ിുപിുപ

You might also like

  • Straight Forward

Most Viewed